രചന : ജോസഫ് മഞ്ഞപ്ര ✍️
എരിഞ്ഞങ്ങുന്ന പകലിന്റെ വിളർത്തു നേർത്ത വെളിച്ചത്തിൽ വിശാലമായ കടലിനെ നോക്കി കവി ഇരുന്നു.
നീണ്ട എണ്ണമയമില്ലാത്ത കവിയുടെ തലമുടി കടൽക്കറ്റേറ്റു ഇളകി കൊണ്ടിരുന്നു. അകലെ സൂര്യൻ കടലിൽ മുങ്ങിത്താണു.
കവി എഴുന്നേറ്റു.
നടന്നു
തന്റെ മുറിയിലെത്തി.
ചില്ലുപൊട്ടിയ മേശവിളക്ക് കത്തിച്ചു
ജ്വലിച്ചു കത്തുന്ന ആ തീനാളത്തിലേക്കു നോക്കി അയാൾ ഇരുന്നു.
നെറ്റിയിൽ ചുളിവ് വീണു. മനസ്സ് നിറയെ അവളാണ്.
തന്റെ സ്വപ്നത്തിലെ പെൺകുട്ടി. വർഷങ്ങളായി താൻ തിരയുന്നു. നീലമിഴികളും, ചുരുണ്ടമുടിയും, വെള്ളാരം കല്ലുപോലെ കണ്ണുകളുള്ള. എണ്ണകറുപ്പിന്റെ മനോഹാരിതയിൽ സുന്ദരിയായ തന്റെ സ്വപ്നത്തിലെ പെൺ കുട്ടിയെ.
തന്റെമാത്രമായപെൺകുട്ടി.
സാവധാനം പേന കയ്യിലെടുത്തു. കവിയുടെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങി . കടലാസിൽ കൂടി പേന അതിദ്രുതം ചലിച്ചു.
വാതിലിൽ ആരോ മുട്ടി. അയാൾ അറിഞ്ഞില്ല. അയാൾ തന്റെ സ്വപ്നത്തിലെ പെൺകുട്ടിയെ അക്ഷരങ്ങളായി കടലാസ്സിലേക്കാവാഹിക്കുകയായിരുന്നു
പുഴുക്കുത്തേറ്റ മരപ്പളകകൾ അടിച്ച വാതിൽ സാവധാനം തുറക്കപ്പെട്ടു.
കവി അറിഞ്ഞില്ല.
പടിഞ്ഞാറു നിന്ന് വന്ന കോടക്കാറ്റ് ഭയപ്പെട്ടിട്ടെന്നപോലെ ചില്ലു പൊട്ടിയ മേശ വിളക്കിനുള്ളിലേക്ക് ഓടിക്കയറി!!.
അന്ധകാരം!!
കവി ഞെട്ടി “”
പേന കയ്യിൽ നിന്ന് താഴെ വീണു.
പോക്കറ്റിൽ നിന്ന് തീപ്പെട്ടി എടുത്തു വിളക്ക് കത്തിച്ചു.
എന്തു???
തന്റെ മുറിയുടെ വാതിൽക്കൽ??
താൻ സ്വപ്നം കാണുകയാണോ?
സത്യമോ, അതോ മിഥ്യയോ?
കവി കണ്ണുകൾ തിരുമ്മി തുറന്നു. തന്റെ സ്വപ്നത്തിലെ പെൺകുട്ടി.
ഇതാ,
ഇവിടെ
തന്റെ മുറിയിൽ.
അവൾ തന്നെ!!
കവി വിളിച്ചു
“വരൂ “”
പെൺകുട്ടി സാവധാനം മുറിയിലേക്ക് കടന്നു വന്നു. അവൾ ഒഴുകി വരുന്നപോലെ അയാൾക്ക് തോന്നി.
“ഇരിക്കൂ “
അയാൾക്ക് അഭിമുഖമായി അവളിരുന്നു.
“എന്റെ സ്വപ്നത്തിലെ പെൺകുട്ടിയല്ലേ നീ “
കവിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ടു അവൾ മന്ദഹസിച്ചു. കവി അവളെ സൂക്ഷിച്ചു നോക്കി. വർണ്ണിക്കാൻ കഴിയാത്തത്ര ജ്വലിക്കുന്ന സൗന്ദര്യം. പെൺകുട്ടിപെട്ടെന്ന് പൊട്ടിച്ചുരിച്ചു. ആചിരി മുറി മുഴുവൻ പ്രതിധ്വനിക്കുന്നപോലെ തോന്നി.
ആകർഷകമായി തോന്നി.
“നീ എന്തിനാ ചിരിച്ചേ “
കവിയുടെ ബാലിശമായ ചോദ്യം.
അവൾ പറഞ്ഞു
.”ജന്മാന്ദരങ്ങളായി ഞാൻ നിങ്ങളെ തേടുന്നു. ഇന്ന് കണ്ടെത്തി അതുകൊണ്ട് “
കവിക്കു സന്തോഷമായി.
“എന്നെപ്പറ്റി ഒരു കവിത എഴുതുമോ “”
“എന്റേപെണ്ണേ എന്റെ കവിതകൾ മുഴുവൻ നീയാണ്. പിന്നെ എന്തിന് മറ്റൊരു കവിത “
ഒന്നുറക്കെ പറയണമെന്ന് കവിക്കുതോന്നി.
അയാൾ സമ്മതഭാവത്തിൽ തലയാട്ടി.
പെൺകുട്ടി വശ്യമായി ചിരിച്ചു.
കവി താഴെ വീണ
പേനയെടുത്തു.
കവിയുടെ പേന ചലിച്ചു.
കടലാസിൽ അക്ഷരങ്ങൾ വർണങ്ങ ളായി.
നിമിഷങ്ങൾ!!!
കവി സ്വയം മറന്നു.
തന്റെ ചിരകാല മോഹം പൂവണിയുന്നു.
പേനയിലെ മഷി തീർന്നു!!
കവി ദീനതയോടെ അവളെ നോക്കി
.ഹേ!!!കസേര ശുന്യം!!!
കവി ചുറ്റും നോക്കി..
എവിടെ തന്റെ സ്വപ്നത്തിലെ പെൺകുട്ടി?/
കവി എഴുന്നേറ്റു.
പുറത്തിറങ്ങി.
അതാ
അവൾ
തന്റെപെൺകുട്ടി.
അവൾ പോവുകയാണ്.
കവി അവളെ വിളിച്ചു.
ഉച്ചത്തിൽ….
അത്യുച്ച ത്തിൽ…
കവി ഓടി അതിവേഗം അവളെ സ്വന്തമാക്കാൻ
കവിയുടെ കാൽ കുഴഞ്ഞു.
ഇരുട്ടിനു കട്ടി കൂടി.
കടലിന്റെ ഇരമ്പൽ അടുത്ത് വരുന്നപോലെ.
ദൂരെ. പെൺകുട്ടിയുടെ നിഴൽ.
കവിഓടി
സർവശക്തിയുംസംഭരിച്ചുകൊണ്ട്
അതാ, അവൾ നിൽക്കുന്നു. അവൾ അയാളെ കൈമാടി വിളിച്ചു.കവി ഓടി അവളുടെ അടുത്തെത്തി. അവൾ ചിരിച്ചു.
കവി ദീനതയോടെ അവളെ നോക്കി
ആകാശത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടി. അവൾ നടന്നു പിന്നാലെ കവിയും.
ഒരുസ്വപ്നത്തിലെന്നപോലെ.
മഴ പെയ്തു.
ശക്തിയായി….
പെൺകുട്ടി നിന്നു അരികിൽ കവിയും.
പെൺകുട്ടി അയാളെ നോക്കി പൊട്ടി ചിരിച്ചു അപ്പോൾ അവളുടെ ചിരി ഭീതിതമായി തോന്നി.
കവിഭയന്നു ചുറ്റും നോക്കി. പെൺകുട്ടിയില്ല!””!
“എന്റെ പെണ്ണേ നീയെവിടെ “””
കവി വിളിച്ചു.
അലറി വിളിച്ചു.
മഴ അതിശക്തമായി പെയ്തുകൊണ്ടിരുന്നു.
അവിടെ മുഴുവൻ അവളുടെ ചിരിയുടെ പ്രതുധ്വനികൾ മാത്രം.
ശക്തിയായ് പെയ്യുന്നമഴയുടെ ശബ്ദത്തിന് മുകളിൽ അവളുടെ ചിരിമുഴങ്ങുന്ന പോലെ.
കൊള്ളിയാൻ മിന്നി
ദിഗന്ധങ്ങൾ
പൊട്ടു മാറുച്ചത്തിൽ ഇടിവെട്ടി.
മിന്നലിന്റെ വെളിച്ചത്തിൽ കവി അതു കണ്ടു…
തനിക്കു ചുറ്റും ഉയർന്നു നിൽക്കുന്ന കുറേ മൺകൂനകൾ.
കൽ ക്കുരിശുകൾ..
കവി ഞെട്ടി ..
അസ്ഥികളിൽ തണുപ്പ് വ്യാപരിക്കുന്നപോലെ…
അലറി കരയാൻ തോന്നി. ശബ്ദം തൊണ്ടയിൽ കുരുങ്ങികിടക്കുന്നു
തളർന്നു അവശനായ കവി ഒരു മൺ കൂനയിലേക്ക് തളർന്നു വീണു.
അപ്പോഴും തന്റെസ്വപ്നത്തിലെ പെൺകുട്ടിയുടെ ചിരിയുടെ അലകൾ കവി കേട്ടു.
എഴുനേൽക്കാൻ കഴിയാത്ത വിധം മഴയിൽ കുതിർന്നമൺ കൂനയിൽ പറ്റി പിടിച്ച് കവി കിടന്നു.
