ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ വിഷു ആശംസകൾ !

എല്ലാവർക്കും എൻ്റെ ഓശാന ഞായർ ആശംസകൾ🙏
ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവർ,
നന്മ ചെയ്യുമ്പോഴും വേട്ടയാടപ്പെടുന്നവർ, സത്യം വിളിച്ചു പറയുമ്പോൾ അവഹേളിക്കപ്പെടുന്നവർ അവരുടെല്ലാം പ്രതിനിധിയായി ഈ ഓശാന ഞായറിൽ ഒരു ക്രൂശിതൻ നിങ്ങളോട് സംസാരിക്കുന്നു ….🙏

ഓശാന പാടി
പുകഴ്ത്തി നിങ്ങൾ
പിന്നെ കുരിശിൻ്റെ
മേലേതറച്ചുയെന്നെ
സ്നേഹിച്ചതോ എൻ്റെ തെറ്റ്
അതൊ സ്നേഹിക്കുവാൻ
ഞാൻ പഠിപ്പിച്ചതോ
ദ്രുതമൊടുമുതുകത്ത്
അടികൊണ്ടിരുന്നപ്പൊൾ
വിങ്ങലിൽ ഹൃദയം
പിടഞ്ഞിരുന്നു
അടികൊണ്ടു പുളയവേ
ഗതകാല ചിന്തകൾ
അണപൊട്ടിയൊഴുകിയെൻ
ഹൃത്തടത്തിൽ
വാടി കൊഴിഞ്ഞില്ല
വറുതിതൻ നടുവിലും
പൂത്തുലഞ്ഞിടും
കണിക്കൊന്ന ഞാൻ
അകലുന്ന പകലിൻ്റെ
അവസാന താളമായ്
അലറിക്കരഞ്ഞു
ഞാനന്ത്യനേരം
വിളറിയോരോർമ്മയിൽ
വേവുന്ന ചിന്തകൾ
നിസ്വവർഗ്ഗത്തിൻ്റെ
പരിദേവനം
എത്ര വരിഞ്ഞാലും
പൊട്ടിത്തകരാത്ത
മുറിവിൽനിന്നൊഴുകുന്ന
സ്വരഗംഗ ഞാൻ
അണയാത്ത ദീപമായ്
അറിവിൻ്റെ ജ്വാലയായ്
അരികത്ത് ഞാനുണ്ട്
സ്നേഹിതരേ
ഓശാന പാടി
സ്തുതിച്ചില്ലയെങ്കിലും
അപരനെ അറിയാതെ
ക്രൂശിക്കയില്ലെന്ന്
പറയണം കൂട്ടരെ
ഇനിയെങ്കിലും

ബേബി മാത്യു

By ivayana

Leave a Reply

Your email address will not be published. Required fields are marked *