രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍
സ്വരമായ്….
സ്വരസ്വതി തൻ ,
മടിയിൽ….
തന്ത്രികൾ കെട്ടി,
വീണയാം …..
കണ്ഠമിതിൽ ഞാൻ.
അമ്മയായ് …
അക്ഷരകുടുംബിനി ,
മായാമധുവാണിയായ്,
മമ കുസുമവാസിനി .
വൃഞ്ജനമധുപങ്ങളും ,
താളത്തിൽ….
ഇഴയായ്, തുന്നിയും,
മനസ്സാം ….
ചിത്തിരപാടി ,ആരോഹണം
അവരോഹണം ….
ചേലൊത്ത പദചോലകളായ്,
സാഗരമതിൽ മുങ്ങി .
നിന്നിൽ മയങ്ങുന്നു,
നിന്നിലുണരുന്നു,
ചിറകാർന്നചിന്തുകളായ്,
ചിറകടിച്ചുയരുന്നു ,
ചിന്താമണിമേടയിൽ ,
ചാരുമന്ദസ്മിതമാർന്ന്,
ചന്ദ്രികപുൽകും കാവൃമായ്.
മടിതട്ടിൽ കൊഞ്ചലാർന്ന്,
മമ സൗരഭൃസൗഭാഗൃമായ്,
മമഭാഷിണി നീ .
മതങ്ങളാകെ താണ്ടി
മമസ്വരവൃഞ്ജനകുഞ്ഞുങ്ങൾ.