രചന : സഫീല തെന്നൂർ ✍️
വസന്തം വന്നടുത്തു
പൂക്കൾ വിടർന്നു വന്നു
പാരിൽ സുഗന്ധം വന്നണഞ്ഞു
പാരിൽ സുഗന്ധം വന്നണഞ്ഞു…….
ഇന്നോളം പൂക്കാത്ത
ചെടികളിൽ ഓരോരോ
പൂമൊട്ടു വന്നു വിടർന്നുവന്നു
പൂമൊട്ടു വന്നു വിടർന്നു വന്നു ……
വാനോളം തേജസിൽ
ഉണരുന്ന പൂക്കളിൽ
സ്നേഹത്തിൽ വസന്തം വന്നടുത്തു
സ്നേഹത്തിൻ വസന്തം വന്നടുത്തു…..
പൂമുല്ല പാരിൽ വിടർത്തും
സുഗന്ധത്തിൻ്റെ പരിമളം പാരിൽ
പടർന്നു നിൽപ്പൂ
പരിമളം പാരിൽ പടർന്നു നിൽപ്പൂ….
വിഷുക്കാലമായാലൊന്ന്
ഉണരുവാൻ വെമ്പലായി
മഞ്ഞണിക്കൊമ്പുകൾ ഉണർന്നു നിൽപ്പൂ…
മഞ്ഞണിക്കൊമ്പുകൾ ഉണർന്നു നിൽപ്പൂ ….
ഈ രാവിൽ വസന്തം തീർക്കുവാൻ
ചെടികളിൽ പൂക്കൾ വിടർന്ന് ഉണർന്നു നിൽപ്പൂ…..
ചെടികളിൽ പൂക്കൾ വിടർന്നു നിൽപ്പൂ……
