രചന : ജയരാജ് പുതുമഠം. ✍️
എത്തിപ്പെടുന്നിടങ്ങളൊന്നും
എത്തണമെന്ന് നിനച്ചിരുന്നതല്ല
നിനച്ചിരുന്നിടങ്ങളിൽ
എത്താനൊട്ട് കഴിഞ്ഞതുമില്ല
കഥയുടെ പരിണാമ
ചുരുളുകൾ ഒന്നൊന്നായി
ചുമരിൽ നിവർന്ന് തൂങ്ങി
കാലപ്രഭുവിൻ മടിയിൽ മിടിപ്പൊതുങ്ങി
കഥാപാത്രങ്ങൾ പലതും
വഴിമദ്ധ്യേ അസ്തമയം പൂകുന്നു
നിത്യരോദനങ്ങളിൽ പകരാൻ
വാക്കുകളറിയാതെ നിത്യവും
ഭുതവും വാർത്തമാനവും പരതുന്നു
ജ്ഞാനധാമങ്ങളും മൂകമായ്
വസന്തത്തിൻ മേഘച്ചിറകിൽ
കല്പനതൻ തേരിലിറങ്ങി
ഭൂതങ്ങളഞ്ചും ചിരിക്കുന്നു
നാട്യമറിയാതെ അനന്തതയിൽ