രചന : രാജു വിജയൻ ✍️
ഭാരതാംബേ….
ഭാരതാംബേ….
ഭാരതാംബേ നിൻ മക്കൾ ഞങ്ങൾ
നിന്നെ കാക്കുന്നോർ…
കരളു തുളയ്ക്കും വെടിയുണ്ടകൾ തൻ
മുന്നിൽ നിരക്കുന്നോർ… അമ്മേ
മുന്നിൽ നിരക്കുന്നോർ…
കാപാലികർ തൻ നിണകരമാലെ
നിന്നെ മുറുക്കാതെ
കാറ്റും, കോളും കൂസാതെന്നും
കാവലിരിക്കുന്നോർ.. കാവൽ-
ക്കോട്ടപ്പണിയുന്നോർ…
ഞങ്ങളൊഴുക്കും ഓരോ തുള്ളി
ചോരയുമോരോ തൂണുകളാവുന്നു.. പൊട്ടാ-
തൂണുകളാകുന്നു…
ആ തൂണും പൊട്ടിച്ചമ്മയെ വെട്ടാ-
നില്ലൊരു കരവാളും, അതി
നാവില്ലൊരു നാളും…
ക്രൂരത കണ്ടു വെറുതെയിരിക്കാൻ
ഞങ്ങൾക്കാവില്ല… അമ്മേ
ഞങ്ങൾക്കാവില്ല…
വേദനയോടെ പിടഞ്ഞു മരിക്കാൻ
തെല്ലും മടിയില്ല.. അമ്മേ
തെല്ലും മടിയില്ല..
കൺകൾ നിറയാതന്തിമ വിജയം നമ്മൾക്കാവാനായ്..
കൈകളുയർത്തിയനുഗ്രഹമിവരിൽ
ചൊരിയുക തായേ നീ..
ചൊരിയുക തായേ നീ…
(നമ്മളെ സ്വജീവൻ പോലും തൃണവൽക്കരിച്ച് എന്നും കാത്തു സംരക്ഷിച്ചു കൊണ്ടിരിക്കുന്ന വീര ജവാന്മാർക്ക് സമർപ്പണം.. 🙏🏼🙏🏼🙏🏼🌹🌹🌹❤️❤️🥰)
